Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WaterBattles

ജലയുദ്ധങ്ങളിൽനിന്ന് മത്സര വള്ളംകളിയിലേക്ക്

22ന് ​​ആ​​ല​​പ്പു​​ഴ പു​​ന്ന​​മ​​ട​​ക്കാ​​യ​​ലി​​ൽ 72-ാമ​​ത് നെ​​ഹ്റു​​ട്രോ​​ഫി ജ​​ല​​മേ​​ള​​ന​​ട​​ക്കു​​ക​​യാ​​ണ്. നാ​​ട്ടു​​രാ​​ജാ​​ക്ക​​ൻ​​മാ​​ർ യു​​ദ്ധ​​ത്തി​​നു​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന വ​​ള്ള​​ങ്ങ​​ൾ പി​​ന്നീ​​ട് മ​​ത്സ​​ര​​വ​​ള്ളം​​ക​​ളി​​യി​​ലെ ജ​​ല​​രാ​​ജാ​​ക്ക​​ന്മാ​​രാ​​യ​​തി​​നു പി​​ന്നി​​ലെ ര​​സ​​ക​​ര​​മാ​​യ പ​​രി​​ണാ​​മ​​ത്തെ​​യും വ​​ള്ളം​​ക​​ളി​​ക്കാ​​യു​​ള്ള കു​​ട്ട​​നാ​​ട​​ൻ ഗ്രാ​​മ​​ങ്ങ​​ളു​​ടെ ഒ​​രു​​ക്ക​​ത്തെ​​യും കു​​റി​​ച്ച്...

ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള യു​​ദ്ധ​​ത്തി​​ന് അ​​തി​​വേ​​ഗ​​ത്തി​​ൽ പ​​ട​​ക്കോ​​പ്പു​​ക​​ളു​​മാ​​യി എ​​തി​​ർ​​പാ​​ള​​യ​​ത്തി​​ലേ​​ക്ക് പോ​​കു​​ന്ന​​തി​​നാ​​യി നാ​​ട്ടു​​രാ​​ജ്യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​താ​​ണ് ഇ​​ന്ന് ജ​​ല​​മേ​​ള​​ക​​ളി​​ലെ നി​​റ​​സാ​​ന്നി​​ധ്യ​​മാ​​യ ക​​ളി​​വ​​ള്ള​​ങ്ങ​​ൾ.

ശി​​ല്പി​​ക​​ളു​​ടെ ക​​ര​വി​​രു​​തി​​ൽ ജ​​ന്മ​​മെ​​ടു​​ത്ത ഇ​​വ, കാ​​യി​​ക​മേ​​ഖ​​ല​​യി​​ൽ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലെ ജ​​ല​​രാ​​ജാ​​ക്ക​​ന്മാ​​രാ​​യി. ച​​രി​​ത്ര​രേ​​ഖ​​ക​​ളി​​ൽ ഇ​​ടം​​പി​​ടി​​ച്ച ചു​​ണ്ട​​ൻ​​വ​​ള്ള​​ങ്ങ​​ൾ​​ക്കൊ​​പ്പം ആ​​യു​​ധ​ശേ​​ഖ​​ര​​ങ്ങ​​ളു​​മാ​​യി മ​​റ്റ് ക​​ളി​​വ​​ള്ള​​ങ്ങ​​ൾ ഒ​​പ്പം​നി​​ന്നു.

ഈ ​​ക​​ളി​​വ​​ള്ള​​ങ്ങ​​ളെ ജ​​ല​​രാ​​ജാ​​ക്ക​​ന്മാ​​രാ​​ക്കി​​യ​​ത് നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ലെ ബോ​​ട്ട്ക്ല​​ബ്ബുക​​ളാ​​ണ്. ടീം ​​അം​​ഗ​​ങ്ങ​​ളു​​ടെ കാ​​യി​​ക പ്ര​​ക​​ട​​ന​​ത്തി​​ൽ കേ​​ര​​ള​​ജ​​ന​​ത ഒ​​ന്നാ​​യാ​​ണ് ആ​​വേ​​ശം കൊ​​ള്ളു​​ന്ന​​ത്. റേ​​ഡി​​യോ​​യി​​ലൂ​​ടെ​​യും ദൃ​​ശ്യ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യും ശ്രോ​​താ​​ക്ക​​ളു​​ടെ ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ നെ​​ഹ്റു ട്രോ​​ഫി അ​​ട​​ക്ക​​മു​​ള്ള മ​​ത്സ​​ര വ​​ള്ളം​​ക​​ളി​​ക​​ൾ ഇ​​ടം പി​​ടി​​ച്ചു​ക​​ഴി​​ഞ്ഞു.

ജ​​ലാ​​ശ​​യ​​ങ്ങ​​ളോ​​ടു ചേ​​ർ​​ന്നു​​ള്ള ഗ്രാ​​മ​​ങ്ങ​​ളി​​ൽ ബോ​​ട്ട് ക്ല​​ബ്ബുക​​ൾ രൂ​​പം കൊ​​ള്ളു​​ന്ന​​ത് ക​​ര​​ക​​ൾ ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ നി​​ന്നാ​​ണ്. നൂ​​റ്റാ​​ണ്ടു​​ക​​ളാ​​യി കു​​ട്ട​​നാ​​ടി​​ന്‍റെ വി​​കാ​​ര​​മാ​​ണ് വ​​ള്ളം​​ക​​ളി. കാ​​റ്റി​​നെ​​യും മ​​ഴ​​യെ​​യും വെ​​ള്ള​​പ്പൊ​​ക്ക​​ത്തെ​​യും അ​​തി​​ജീ​​വി​​ച്ച് കൃ​​ഷി ചെ​​യ്യു​​ന്ന ക​​ർ​​ഷ​​ക​​രും ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും വി​​ള​​വെ​​ടു​​പ്പി​​നു​ശേ​​ഷം ഉ​​ല്ലാ​​സ​​ത്തി​​നാ​​യാ​​ണ് മ​​ത്സ​​ര വ​​ള്ളം​​ക​​ളി​​ക​​ൾ ന​​ട​​ത്തി​ത്തു​ട​​ങ്ങി​​യ​​ത്. ഒ​​രു പ​​ഞ്ചാ​​യ​​ത്തി​​ൽ​ത​​ന്നെ പ​​ല ക്ല​​ബ്ബുക​​ളു​​ണ്ടാ​​കും.

സ്വാ​​ഭാ​​വി​​ക​​മാ​​യി ആ ​​ക​​ര​​യി​​ൽ വാ​​ശി​​യേ​​റി​​യ തു​​ഴ​​ച്ചി​​ൽ മ​​ത്സ​​ര​​വു​​മു​​ണ്ടാ​​കും. ക്ല​​ബു​​ക​​ളു​​ടെ പ്ര​​ദേ​​ശ​​ത്തെ കാ​​യി​​ക​പ്രേ​​മി​​ക​​ളു​​ടെ പൊ​​തു​​യോ​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ത്ത് മ​​ത്സ​​ര വ​​ള്ളം​​ക​​ളി​​ക്കാ​​വ​​ശ്യ​​മാ​​യ പൊ​​തു തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്ക് രൂ​​പം ന​​ൽ​​കു​​ക​​യാ​​ണ് ആ​​ദ്യ​​പ​​ടി. തു​​ട​​ർ​​ന്ന് ഇ​​തി​​ലേ​​ക്കാ​​വ​​ശ്യ​​മാ​​യ സാ​​മ്പ​​ത്തി​​ക സ​​മാ​​ഹ​​ര​​ണ​​ത്തി​​നും ആ​​രോ​​ഗ്യ​​വാ​​ന്മാ​​രാ​​യ യു​​വാ​​ക്ക​​ന്മാ​​രെ ടീ​​മി​​ലേ​​ക്ക് ക​​ണ്ടെ​​ത്താ​​നും സ​​ബ് ക​​മ്മി​​റ്റി​​ക​​ൾ​​ക്ക് രൂ​​പം ന​​ൽ​​കും.

തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന ടീം ​​അം​​ഗ​​ങ്ങ​​ൾ​​ക്ക് പ​​ട്ടാ​​ള ചി​​ട്ട​​യോ​​ടെ​​യു​​ള്ള പ​​രി​​ശീ​​ല​​ന​​മാ​​ണ് ന​​ൽ​​കു​​ക. തു​​ട​​ർ​​ന്ന് മ​​ത്സ​​ര​​ത്തി​​നാ​​യി ക​​ളി​​വ​​ള്ളം നാ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​നു​വേ​​ണ്ടി നാ​​ട്ടി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന ജ്യോ​​തി​​ഷി​യെ ക​​ണ്ട് സ​​മ​​യം കു​​റി​​ക്കും. അ​​ങ്ങ​​നെ നി​​ശ്ച​​യി​​ക്കു​​ന്ന മു​​ഹൂ​​ർ​​ത്ത​​ത്തി​​ൽ വ​​ള്ള​​പ്പു​​ര​​യി​​ൽ​നി​​ന്ന് വ​​ള്ള​​മി​​റ​​ക്കി കൊ​ണ്ടു​​വ​​രു​​ന്ന​​തോ​​ടെ മ​​ത്സ​​ര​​ത്തി​​ന്‍റെ ട്ര​​യ​​ൽ​​സ് ആ​​രം​​ഭി​​ക്കും.

ട്ര​​യ​​ലു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ടീ​​മം​​ഗ​​ങ്ങ​​ൾ എ​​ല്ലാ അ​​ർ​​ഥ​​ത്തി​​ലും ശു​​ദ്ധ​​മാ​​യ ജീ​​വി​​ത​​ശൈ​​ലി​​യി​​ലൂ​​ടെ വേ​​ണം നീ​​ങ്ങു​​വാ​​ൻ. ഒ​​പ്പം ​മ​​റ്റു ക്ല​​ബ്ബുക​​ളി​​ൽ​നി​​ന്ന് ടീം ​​അം​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ചാ​​ര പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി, ക്ല​​ബ്ബിനെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ക്കും. ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ൾ നി​​രീ​​ക്ഷി​​ക്കാൻ സം​​ഘാ​​ട​​ക​​രി​​ൽ​നി​​ന്ന് ഒ​​രു വി​​ദ​​ഗ്ധ ടീ​​മി​​നെ ക​​ണ്ടെ​​ത്തും.

അ​​ങ്ങ​​നെ ട്ര​​യ​​ൽ ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ ക​​ര​​യു​​ടെ വ​​ള്ളം ഇ​​പ്രാ​​വ​​ശ്യം വി​​ജ​​യി​​ക്ക​​ണ​​മെ​​ന്ന പ്രാ​​ർ​​ഥ​​ന​​യി​​ലാ​​യി​​രി​​ക്കും അ​​വി​​ട​​ത്തെ ആ​​ബാ​​ല​​വൃ​​ദ്ധം ജ​​ന​​ങ്ങ​​ളും. ദി​​വ​​സ​​വും അ​​ത​​ത് മ​​താ​​ചാ​​ര​​ങ്ങ​​ളോ​​ടെ​​യു​​ള്ള പ്രാ​​ർ​​ഥ​​ന​​ക​​ളി​​ലേ​​ക്ക് ക​​ര​​ക്കാ​​ർ നീ​​ങ്ങും. മ​​ത്സ​​ര​​വേ​​ദി​​യി​​ലേ​​ക്കു പോ​​കു​​ന്ന വ​​ഴി നാ​​ട്ടി​​ൻ​​പു​​റ​​ത്തെ എ​​ല്ലാ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലും വ​​ള്ള​​ത്തി​​ൽ ടീ​​മം​​ഗ​​ങ്ങ​​ളെ​​ത്തി പ്രാ​​ർ​​ഥ​​ന ന​​ട​​ത്തും.

മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന മ​​റ്റ് ക്ല​​ബ്ബുക​​ളു​​ടെ പ്ര​​ക​​ട​​നം നാ​​ലാ​​ൾ കൂ​​ടു​​ന്ന​​യി​​ട​​ത്തെ​​ല്ലാം വ​​ലി​​യ​​ ച​​ർ​​ച്ച​​ക​​ളി​​ലേ​​ക്കും വാ​​തു​​വ​​യ്പു​​ക​​ളി​​ലേ​​ക്കും നീ​​ങ്ങും. നാ​​ടി​​ന്‍റെ യ​​ശ​​സു നി​​ല​​നി​​ർ​​ത്താ​ൻ ​വേ​​ണ്ടി​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ ക​​ഴി​​ഞ്ഞ​​കാ​​ല​​ങ്ങ​​ളി​​ൽ ശ​​ത്രു​​ക്ക​​ളാ​​യി​​രു​​ന്ന​​വ​​ർ വ​​ള്ള​​ത്തി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും തൊ​​ട്ടു​​രു​​മ്മി​​യി​​രു​​ന്നു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​ലൂ​​ടെ സ്നേ​​ഹി​​ത​​രാ​​യി മാ​​റും.

മ​​ത്സ​​ര​​ത്തി​​ൽ പ​​രാ​​ജ​​യം സം​​ഭ​​വി​​ച്ചാ​​ൽ തി​​കഞ്ഞ സ്പോ​​ർ​​ട്സ്മാ​​ൻ സ്പി​​രി​​റ്റോ​​ടെ അ​​ടു​​ത്ത​​വ​​ർ​​ഷം ഇ​​തി​​ന് പ്ര​​തി​​കാ​​രം വീ​​ട്ടാം എ​​ന്ന പ്ര​​തി​​ജ്ഞ​​യോ​​ടെ തു​​ട​​ർ​കൃ​​ഷി​​ക്കാ​​യി ക​​ർ​​ഷ​​ക​​രും ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലേ​​ക്കു നീ​​ങ്ങും.

എ​​ന്നാ​​ൽ, നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ലെ ഇ​​ത്ത​​രം ജ​​ല കാ​​യി​​ക മേ​​ള​​ക​​ളി​​ലെ കൂ​​ട്ടാ​​യ്മ​​ക​​ൾ​​ക്ക് പ​​ക​​രം സ​​മ​​ർ​​ഥ​​രാ​​യ തു​​ഴ​​ച്ചി​​ൽ​​ക്കാ​​രെ പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​ച്ച് ക്ല​​ബ്ബുക​​ളു​​ണ്ടാ​​ക്കു​​ന്ന രീ​​തി വ​​ള്ളം​​ക​​ളി​​യു​​ടെ അ​​ന്തഃ​​സ​​ത്ത​​യ്ക്കും അ​​തു​​വ​​ഴി കു​​ട്ട​​നാ​​ട്ടി​​ലെ ജ​​ന​​ജീ​​വി​​ത​​ത്തി​​ലു​​ണ്ടാ​​യി​​ക്കൊ​​ണ്ടി​​രു​​ന്ന ആ​​വേ​​ശ​​ത്തി​​നും മ​​ങ്ങ​​ലേ​​ൽ​​പ്പി​​ക്കു​​ന്നു​​ണ്ടോ എ​​ന്ന സം​​ശ​​യം ബാ​​ക്കി.

(1978 മു​​ത​​ൽ നെ​​ഹ്റു​​ട്രോ​​ഫി സൊ​​സൈ​​റ്റി​​യു​​ടെ എ​​ക്സി​​ക്യൂ​​ട്ടീ​​വ്
ക​​മ്മി​​റ്റി​​യം​​ഗ​​വും 1986ൽ ​​രൂ​​പം കൊ​​ണ്ട വി​​ല്ലേ​​ജ് ബോ​​ട്ട് ക്ല​​ബ് കൈ​​ന​​ക​​രി​​യു​​ടെ
മു​​ൻ സെ​​ക്ര​​ട്ട​​റി​​യും, നി​​ല​​വി​​ൽ ര​​ക്ഷാ​​ധി​​കാ​​രി​​യു​​മാ​​ണ് ലേ​​ഖ​​ക​​ൻ)

Latest News

Corehub Up